തിരുവനന്തപുരം: അസുഖമുള്ളവരും ഭിന്നശേഷിക്കാരും സ്‌കൂളില്‍ വരേണ്ടതില്ലെന്നും അന്തിമ മാര്‍ഗരേഖ മറ്റന്നാള്‍ പുറത്തിറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാര്‍ഗരേഖ പുറത്തിറക്കിയ ശേഷം ടൈം ടേബിള്‍ വച്ച് കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും സ്‌കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകള്‍ പൂര്‍ണ്ണ സഹകരണം വാഗ്‌ദാനം ചെയ്‌തതായി മന്ത്രി അറിയിച്ചു. ‘അധ്യാപക സംഘടനയുടെ നിര്‍ദേശങ്ങള്‍ അന്തിമ മാര്‍ഗരേഖയില്‍ പരിഗണിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യുവജന സംഘടനകള്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കി. എത്രയും വേഗം മാര്‍ഗരേഖ പുറത്തിറക്കും. എല്ലാ വിധ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കും. ഷിഫ്റ്റ് സംവിധാനം വിദ്യാലയങ്ങളിലെ സാഹചര്യം അനുസരിച്ച് ക്രമീകരിക്കും’- മന്ത്രി വ്യക്തമാക്കി.
Read Also: മുട്ടിൽ മരം മുറി കേസിൽ വനം വകുപ്പിൽ ഭിന്നത: ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ ഒളിച്ച് കളിച്ച് സർക്കാർ
‘അധ്യാപകരും രക്ഷിതാക്കളും സ്കൂള്‍ ജീവനക്കാരും 2 ഡോസ് വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പു വരുത്തണം. സ്കൂള്‍ തുറക്കുന്നതിനു മുന്‍പു രക്ഷിതാക്കളുടെയും സ്റ്റാഫ് അംഗങ്ങളുടെയും പ്രാദേശിക ജനപ്രതിനിധികള്‍ എന്നിവരുടെയും യോഗം ചേരും. ക്ലാസില്‍ ഒരേസമയം 20 – 30 കുട്ടികളെ മാത്രമേ അനുവദിക്കൂ’- മന്ത്രി പറഞ്ഞു.
Post Your Comments