തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയും ബേബി മേയറും എന്നും വാര്‍ത്തകളിലിടം പിടിച്ചവരാണ്. ഇപ്പോള്‍ നഗരസഭയില്‍ നടന്ന നികുതി വെട്ടിപ്പ് സംഭവത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത് എത്തി. നികുതി തട്ടിപ്പ് വിവാദത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് മേയര്‍ പറഞ്ഞു.
Read Also : പതിനാലു വയസുകാരി കുഞ്ഞിനു ജന്മം നല്‍കിയ സംഭവം, ബന്ധു അറസ്റ്റില്‍
‘നികുതി തട്ടിപ്പില്‍ ജനത്തിന് നഷ്ടം സംഭവിച്ചിട്ടില്ല. നികുതി വരവുവച്ചിട്ടുണ്ടോയെന്ന് നഗരസഭയില്‍ ജനങ്ങള്‍ നേരിട്ടെത്തി പരിശോധിക്കണമെന്ന പ്രചാരണം നടക്കുന്നു, ഇത് നഗരസഭാ ഭരണം തകര്‍ക്കാനുളള ഗൂഢാലോചനയാണ്’-ആര്യ രാജേന്ദ്രന്‍ ആരോപിക്കുന്നു. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടം തിരികെപിടിക്കുന്നത് പരിഗണിക്കുകയാണെന്നും മേയര്‍ അറിയിച്ചു.
തിരുവനന്തപുരം കോര്‍പറേഷനില്‍ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളില്‍ വീട്ടുകരമായടച്ച 30 ലക്ഷത്തിലധികം രൂപ ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഇതില്‍ 25 ലക്ഷം തിരിമറി നടന്ന നേമം സോണ്‍ സൂപ്രണ്ട് എസ്.ശാന്തിയടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
Post Your Comments