ലക്നൗ : ബോളിവുഡ് നടി കങ്കണ റണാവത്തിനെ യുപി സർക്കാരിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാരിന്റെ ‘ഒരു ജില്ല ഒരു ഉൽപന്നം’ എന്ന പരിപാടിയുടെ അംബാസിഡറായാണ് കങ്കണയെ നിയമിച്ചത്. യോഗിയുമായി കങ്കണ റണാവത്ത് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
പരമ്പരാഗത വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനായാണ് ‘ഒരു ജില്ല ഒരു ഉൽപന്നം’ എന്ന പദ്ധതിയ്ക്ക് യു.പി സർക്കാർ തുടക്കമിട്ടത്. 75 ജില്ലകളിൽ പരമ്പരാഗത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. ഈ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായാണ് കങ്കണ റണാവത്തിനെ നിയമിച്ചത്.
അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഗാലാണ് കങ്കണയെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച വിവരം അറിയിച്ചത്. യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കങ്കണ അഭിനന്ദിച്ചുവെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
Post Your Comments