![](/wp-content/uploads/2021/09/water5.jpg)
ചണ്ഡീഗഢ്: മലിന ജലം കുടിച്ച് നൂറോളം പേര്‍ അവശ നിലയില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ബോര്‍വെല്‍ വഴി വിതരണം ചെയ്ത വെള്ളം കുടിവെള്ളമാണെന്ന് കരുതി കുടിച്ചവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 84 പേർ ഇതിനെതിരെ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവരിൽ ഛര്‍ദിയും മറ്റു രോഗങ്ങളും കണ്ടുതുടങ്ങി. നിലവില്‍ ഇവിടെ 350ഓളം കുടുംബങ്ങളാണുള്ളത്. വെള്ളത്തിന്‍റെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി റെസിഡന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പുരാന്‍ സിങ് വ്യക്തമാക്കി
Post Your Comments