മസ്‌കത്ത്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രണ്ടു ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അൽ വുസ്ത, ദോഫാർ എന്നിവിടങ്ങിലെ ജീവനക്കാരെ അവധിയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.
ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഒഴികെയുള്ള സർക്കാർ ഭരണ മേഖലയിലെ ജീവനക്കാർക്കും നിയമ രംഗത്ത് പ്രവർത്തിക്കുന്നവർക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഒക്ടോബർ മൂന്ന്, നാല് തീയ്യതികളിൽ ഔദ്യോഗിക അവധിയായിരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വടക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64 മുതൽ 82 നോട്‌സ് ആയി ഉയർന്നെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Post Your Comments