KozhikodeLatest NewsKeralaNewsCrime

സ്ത്രീകളെ പിന്തുടർന്ന് മോഷണം : അൻപതോളം വാഹനങ്ങൾ ഇതുവരെ മോഷ്‌ടിച്ചു, പ്രതി പിടിയിൽ

കോഴിക്കോട്: കണ്ണൂർ, കോഴിക്കോട്, ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ പിൻതുടർന്ന് സ്കൂട്ടറുകൾ മോഷ്ടിക്കുന്ന കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കുരുവട്ടൂർ മുതുവനപ്പറമ്പിൽ ഷനീദ് അറഫാത്തിനെ (30)യാണ് ചേവായൂർ പൊലീസ് പിടികൂടിയത്. സമീപ കാലത്ത് കോഴിക്കോട് സിറ്റിയിലും പരിസര പ്രദേശങ്ങളിലും സ്ത്രീകളുടെ മോട്ടോർ സൈക്കിളുകൾ പതിവായി മോഷണം പോകുന്നത് പൊലീസിന് തലവേദനയായിരുന്നു.

Also Read: നിതിനയോട് ചെയ്തത് കൊടും ക്രൂരത: തെളിവെടുപ്പിനിടെ നിർവികാരനായി അഭിഷേക്

ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകൾ വീട്ടിലെത്തി സ്കൂട്ടറിൽ നിന്നും സാധനങ്ങൾ എടുത്ത് അകത്തേക്ക് കയറുന്ന തക്കം നോക്കിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ബൈക്കിൽ ഫോളോ ചെയ്തെത്തുന്ന പ്രതി വീടിന് തൊട്ടപ്പുറത്ത് വാഹനം നിര്‍ത്തി കാത്തു നില്‍ക്കും. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മിക്ക മോഷണങ്ങളും നടത്തിയിരുന്നത്.

കഴിഞ്ഞ നാലു വർഷത്തിനിടെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്‌ഥലങ്ങളിൽ അൻപതോളം സ്‌കൂട്ടറുകൾ മോഷ്‌ടിച്ചതായി കേസ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ കോളജ് അസി‌സ്റ്റ‌ന്റ് കമ്മിഷണർ കെ. സുദർശൻ പറഞ്ഞു. മോഷ്‌ടിച്ച 11 സ്‌കൂട്ടറുകൾ പൊലീസ് കണ്ടെടുത്തു. കൂടുതൽ സ്‌കൂട്ടറുകൾ കണ്ടെടുക്കാനായി പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങും. വെള്ളിയാഴ്‌ച മല്ലിശ്ശേരിത്താഴത്തിനു സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഷനീദിനെ പൊലീസ് പിടികൂടിയത്. മോഷ്‌ടിച്ച സ്‌കൂട്ടറിൽ പോകവേ സംശയിച്ചു ചോദ്യം ചെയ്‌തപ്പോഴാണു സ്‌ഥിരം മോഷ്‌ടാവാണെന്നു വ്യക്‌തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button