UAELatest NewsNewsGulf

എക്സ്പോ സന്ദർശകർക്കായി ഔദ്യോഗിക, ബിസിനസ് ആപ്പുകൾ പുറത്തിറക്കി

ദുബായ് : എക്സ്പോ സന്ദർശകർക്കായി ഔദ്യോഗിക, ബിസിനസ് ആപ്പുകൾ പുറത്തിറക്കി. 2021 ഒക്ടോബർ 1 മുതൽ എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്ന ദശലക്ഷക്കണക്കിന് സന്ദർശകർക്ക് 182 ദിവസം നീണ്ട് നിൽക്കുന്ന ഈ പ്രദർശനം പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനായാണ് ഈ ആപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.

Read Also : പ്രതിദിനം ഒരു ലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകാനൊരുങ്ങി സൗദി ഹജ്ജ് ഉംറ മന്ത്രാലയം 

ഈ ഔദ്യോഗിക ആപ്പുകളിലൂടെ എക്സ്പോ 2020 സന്ദർശിക്കുന്നവർക്ക് തങ്ങളുടെ വ്യക്തിഗത താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ ഇവന്റുകളുടെയും ആകർഷണങ്ങളുടെയും ഒരു വ്യക്തിഗത ഷെഡ്യൂൾ സൃഷ്ടിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്. മൊണാക്കോയുടെ ഇരട്ടി വലിപ്പമുള്ള എക്സ്പോ 2020 വേദിയിലെ സന്ദർശനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് ഇത് സഹായകമാണ്.

എക്സ്പോ വേദി തുറക്കുന്ന സമയങ്ങൾ, പാർക്കിംഗ് ഓപ്ഷനുകൾ, ദുബായിലെ വിപുലമായ പൊതുഗതാഗത ഓപ്ഷനുകൾ ഉപയോഗിച്ച് എക്സ്പോയിൽ എങ്ങനെ എത്തിച്ചേരാം എന്നിവ ഉൾപ്പെടെയുള്ള എക്സ്പോ 2020 സന്ദർശനങ്ങൾ സുരക്ഷിതവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള വിവരങ്ങൾ ആപ്പിലെ ഒരു ചാറ്റ്ബോട്ട് ഉപയോഗിച്ച് ലഭിക്കുന്നതാണ്.

സന്ദർശകർക്ക് ടിക്കറ്റ് വാങ്ങുന്നതിനും, 200-ലധികം ഡൈനിംഗ് ഓപ്ഷനുകളും, പ്രത്യേക പ്രമേയങ്ങളിലൂന്നിയുള്ള പാചക പരിപാടികളും തിരഞ്ഞെടുക്കാനും, ക്യൂ ഒഴിവാക്കുന്നതിനായി എക്സ്പോ 2020-ന്റെ ഇന്റലിജന്റ് സ്മാർട്ട് ക്യൂ സിസ്റ്റത്തിലൂടെ റിസർവേഷനുകൾ നിയന്ത്രിക്കാനും സാധിക്കുന്നതാണ്. ഇതിലൂടെ അതിഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഒരു പവലിയൻ സന്ദർശിക്കാൻ സൗകര്യപ്രദമായ സമയ സ്ലോട്ട് റിസർവ് ചെയ്യാൻ അവസരം ലഭിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button