Latest NewsNewsInternationalOmanGulf

ഷഹീൻ ചുഴലിക്കാറ്റ്: അടിയന്തര നടപടികൾ സ്വീകരിച്ച് ഒമാൻ ദുരന്ത നിവാരണ സമിതി

മസ്‌കത്ത്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ ആവിഷ്‌ക്കരിച്ച് ദേശീയ ദുരന്ത നിവാരണ സമിതി. കാറ്റ് നേരിട്ട് ബാധിക്കുന്നത് വഴി ആഘാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രദേശങ്ങളിലുള്ളവർ വീടുകളിൽ നിന്ന് അടുത്ത ഷെൽട്ടറുകളിലേക്ക് മാറി താമസിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം: സഹായത്തിനായി സർക്കാരിന് കത്ത് അയച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ബർക്ക, സഹം വിലായത്തുകളിലും മസ്‌കത്ത്, ദക്ഷിണ ശർഖിയ ഗവർണറേറ്റുകളിലെ തീര പ്രദേശങ്ങളിൽ താമസിക്കുന്നവരും മാറി താമസിക്കണമെന്നാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനോടനുബന്ധിച്ച് ഒമാനിൽ ഞായറാഴ്ച്ച മുതൽ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാനസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. 48 മണിക്കൂറിനിടെ 200 മുതൽ 500 മില്ലീമീറ്റർ മഴ പെയ്യുമെന്നാണ് പ്രതീക്ഷ. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പറും അധികൃതർ നൽകിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് 9999 എന്ന നമ്പറിൽ റോയൽ ഒമാൻ പൊലീസിനെയും 1111 എന്ന നമ്പറിൽ മസ്‌കത്ത് മുനിസിപ്പാലിറ്റി കോൾ സെന്ററിലും ബന്ധപ്പെടാം. ദേശീയ ദുരന്ത നിവാരണ സമിതിയിലും പ്രത്യേക ഇൻഫർമേഷൻ സെന്റർ ആരംഭിച്ചു. ഫോൺ – 24521666. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഞായർ, തിങ്കൾ ദിവസങ്ങളിൽ സ്വകാര്യ മേഖലയ്ക്ക് ഉൾപ്പെടെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബസ്, ഫെറി സർവീസുകളും ഒമാനിൽ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Read Also: നിയമ ലംഘനം : കുവൈത്തില്‍ സാങ്കേതിക പ​രി​ശോ​ധ​ന വ​കു​പ്പ്​ പി​ടി​കൂ​ടിയത് 1469 വാ​ഹ​ന​ങ്ങ​ള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button