YouthLatest NewsMenNewsWomenLife Style

ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജികള്‍ക്ക് ‘കറിവേപ്പില’

ഔഷധസസ്യം കറിവേപ്പില വിഭവങ്ങള്‍ക്ക് രുചികൂട്ടാന്‍ മാത്രമല്ല മുഖകാന്തിക്കും നല്ലതാണ്. കറിവേപ്പില എങ്ങനെയൊക്കെ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഉപകാരമാകും എന്ന് അറിഞ്ഞിരിക്കാം. കൗമാരക്കാര്‍ക്കുള്ള പ്രധാന പ്രശ്നമാണ് മുഖക്കുരുവും പാടുകളും. ഇതൊക്കെ കറിവേപ്പില വിദ്യ ഇല്ലാതാക്കും. പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ല. എന്നാല്‍, കടയില്‍ നിന്ന് വാങ്ങുന്ന കറിവേപ്പില കൊണ്ട് ഗുണം കിട്ടണമെന്നില്ല. നിങ്ങളുടെ വീട്ടില്‍ വളര്‍ത്തുന്ന കറിവേപ്പില ഉത്തമം.

പല മരുന്നുകള്‍ക്കും കറിവേപ്പില നീര് എടുക്കാറുണ്ട്. ഇത് ചര്‍മ്മത്തിനും ബെസ്റ്റാണ്. അതുപോലെ കറിവേപ്പില നാരങ്ങ നീരില്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. മൃത കോശങ്ങളെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്.

കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് തേക്കുന്നത് കൗമാരക്കാര്‍ക്കിടെയിലെ മുഖക്കുരു എന്ന പ്രശ്നം ഇല്ലാതാക്കും.

Read Also:- ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ ‘കട്ടന്‍ കാപ്പി’

കറിവേപ്പില പാലിലിട്ട് തിളപ്പിച്ച് തണുപ്പിച്ചശേഷം ഈ പാലുകൊണ്ട് മുഖം കഴുകുന്നത് ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജികള്‍ക്ക് പരിഹാരമാകും. പ്രാണികളുടെയും മറ്റും വിഷാംശം മുഖത്തുനിന്ന് ഇതിലൂടെ നീക്കം ചെയ്യപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button