ന്യൂഡല്‍ഹി : ഇന്ത്യയെ എല്ലാ മേഖലകളിലും തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയ്‌ക്കെതിരെ രഹസ്യ നീക്കവുമായി ചൈന. പാകിസ്ഥാനുമായി ചേര്‍ന്നാണ് ഇതിനുള്ള ചരടുവലികള്‍ നടത്തുന്നത്. ചൈനീസ് സൈന്യത്തിന്റെ പടിഞ്ഞാറന്‍, ദക്ഷിണ തിയേറ്റര്‍ കമാന്‍ഡുകളില്‍ പാകിസ്ഥാന്‍ സൈനിക ഓഫീസര്‍മാരെ നിയമിക്കുന്നതായാണ് ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആസ്ഥാനത്ത് ഇരു രാജ്യങ്ങളും തമ്മില്‍ രഹസ്യ ചര്‍ച്ചകളും നീക്കങ്ങളും നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also : ചൈനീസ് പ്രകോപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് പാകിസ്ഥാന്‍ സേനയിലെ കേണല്‍ റാങ്ക് ഓഫീസര്‍മാരെ ചൈനയുടെ കേന്ദ്ര സൈനിക കമ്മിഷന്റെ ജോയിന്റ് സ്റ്റാഫ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമിച്ചിട്ടുണ്ട്. അറ്റാഷെകളെ കൂടാതെ പാകിസ്ഥാന്‍ സൈന്യത്തിലെ 10 അധിക ഉദ്യോഗസ്ഥരെ വിവിധ പ്രോജക്ടുകള്‍ക്കായി ബീജിംഗിലെ പാകിസ്ഥാന്‍ എംബസിയിലും നിയമിച്ചിട്ടുണ്ട്.
Post Your Comments