ദുബായ് : യു.എ.ഇ പൗരന്മാർക്ക് പുതുതായി നിർമ്മിച്ച വാസസ്ഥലങ്ങളിൽ സുഗമവും കാര്യക്ഷമവുമായ നടപടിക്രമങ്ങളിലൂടെ മൂല്യവർദ്ധിത നികുതി (VAT) തിരിച്ചുപിടിക്കാൻ സഹായിക്കുന്നതിനായി പുതിയ പദ്ധതികൾ രൂപകല്പന ചെയ്ത് ഫെഡറൽ ടാക്സ് അതോറിറ്റി.
Read Also : ബിഗ് ടിക്കറ്റ് : പ്രവാസി ഇന്ത്യക്കാരന് ഒരു കോടി രൂപയുടെ സമ്മാനം
ടാർഗെറ്റ് പ്രേക്ഷകരുടെ അവബോധം ഉയർത്തുക, അവർക്ക് എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാക്കുക, FTA പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ അനുവദിക്കുക, അവരുടെ ഫീഡ്ബാക്ക് സ്വീകരിക്കുക, ഒപ്പം ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നിരന്തരം ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നാല് വ്യത്യസ്ത സേവനങ്ങളാണ് പുതിയ സേവനം വാഗ്ദാനം ചെയ്യുന്നത്.
യു.എ.ഇ.യിലെ ഹൗസിംഗ് അതോറിറ്റികളുടെ പ്രതിനിധികൾ, കോൺട്രാക്ടർമാർ, എഞ്ചിനീയർമാർ, നിർമ്മാണ വിദഗ്ദ്ധർ എന്നിവരുമായി നേരിട്ട് സംവദിക്കാനും അവസരമുണ്ട്.പുതിയ സേവനങ്ങൾക്ക് ‘വ്യക്തിഗത അസിസ്റ്റന്റ്’ സേവനവും നൽകും.
Post Your Comments