ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ ഉടമസ്ഥാവകാശം ടാറ്റാ സണ്‍സിന് നല്‍കിയെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ മുന്നോട്ട് വെച്ച
തുകയേക്കാള്‍ ഉയര്‍ന്ന തുക ടാറ്റ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അടങ്ങുന്ന സമിതി ഇത് അംഗീകരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
സര്‍ക്കാര്‍ വിറ്റഴിക്കല്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. എയര്‍ ഇന്ത്യയെ ഡിസംബറോടെ പുതിയ ഉടമയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറുമെന്നാണ് സൂചന. സെപ്റ്റംബര്‍ 15നാണ് എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള ബിഡിനുള്ള ഓഫര്‍ ടാറ്റ സണ്‍സ് നല്‍കിയത്. ഇതോടെ വിമാനക്കമ്പനിയെ വാങ്ങാനുള്ള സാധ്യതയില്‍ മുന്നിലെത്തിയിരുന്നു ടാറ്റ സണ്‍സ്. സ്പൈസ് ജെറ്റ് ഉടമ അജയ് സിംഗും എയര്‍ ഇന്ത്യ വാങ്ങാനായി സജീവമായി രംഗത്തുണ്ടായിരുന്നു.
Post Your Comments