ന്യൂഡൽഹി: അഫ്ഗാൻ പ്രശ്‌നം ആരംഭിച്ചത് മുതൽ താലിബാൻ അനുകൂല നിലപാട് സ്വീകരിച്ചവരുണ്ട്. ടി.വി ചർച്ചകളിൽ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച മാധ്യമം പത്രത്തിലെ ഡല്‍ഹി ചീഫ് റിപ്പോര്‍ട്ടര്‍ ഹസന്നൂല്‍ ബന്നയ്ക്ക് സസ്‌പെന്‍ഷന്‍. ഏഴ് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. ചർച്ചകളിലും വാർത്തകളിലും താലിബാൻ അനുകൂല നിലപാടായിരുന്നു ഇദ്ദേഹം സ്വീകരിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് സസ്‌പെൻഷൻ എന്നാണു സൂചന.
അതേസമയം, സംഭവത്തിൽ സ്ഥാപനത്തിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടുണ്ട്. സ്ഥാപനത്തിന്റെ നയനിലപാടുകള്‍ക്ക് വിരുദ്ധമായി പൊതു ഇടങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുകയും സോഷ്യല്‍ മീഡിയ പോളിസി ലംഘിക്കുകയും ചെയ്തിനാണ് സസ്‌പെന്‍ഷന്‍ എന്നാണ് എച്ച് ആര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇറക്കിയ കുറിപ്പില്‍ പറയുന്നത്.
അന്താരാഷ്ട്ര വിഷയങ്ങളില്‍ പ്രഗല്‍ഭരായ ഹിന്ദു പത്രത്തിന്റെ ഇന്റര്‍നാഷണല്‍ എഫേയേഴ്‌സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി, എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ട്, വിദേശ കാര്യ വിദഗ്ദന്‍ അഷ്‌റഫ് കടയ്ക്കല്‍ എന്നിവര്‍ക്കൊപ്പം അടുത്തിടെ ചർച്ചയിൽ പങ്കെടുത്ത ബന്ന താലിബാന്‍ ഭരണത്തെ ഫലത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയകളിൽ വൻ വിമർശനമാണ് ഉയർന്നിരുന്നത്.
താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കിയ പിറ്റേദിവസം സ്വതന്ത്ര അഫ്ഗാന്‍ എന്ന തലക്കെട്ട് പ്രസിദ്ധീകരിച്ചതിന് മാധ്യമം പത്രം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം പൊതുവില്‍ താലിബാന്‍ അനുകൂല സമീപനം സാമൂഹിക മാധ്യമങ്ങളില്‍ സ്വീകരിച്ച വ്യക്തി കൂടിയാണ് ഹസന്നൂല്‍ ബന്ന.
Post Your Comments