Latest NewsUAENewsGulf

എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പകർപ്പ് : സുപ്രധാന അറിയിപ്പുമായി യു എ ഇ

അബുദാബി : യുഎഇയിൽ വിവിധ ഇടപാടുകൾക്ക് എമിറേറ്റ്സ് ഐഡി നിർബന്ധമാണ്. ദേശീയ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി പുതുക്കി ലഭിക്കുംവരെ ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അറിയിച്ചു.

Read Also : എക്സ്പോ :കു​ടും​ബ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​ത്യേ​ക എ​മി​ഗ്രേ​ഷ​ന്‍ കൗ​ണ്ട​റു​ക​ള്‍

ഐസിഎ യുഎഇ ആപ്പിലൂടെ ഡിജിറ്റൽ പകർപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.ഇതിലെ ക്യുആർ കോ‍‍ഡ് സ്കാൻ ചെയ്ത് അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. ഡിജിറ്റൽ ഐഡി കാർഡ് കാർഡിന്റെ മുൻവശത്ത് എമിറേറ്റ്സ് ഐഡി നമ്പർ, പേര്, ജനന തീയതി, ദേശീയത, കാലാവധി, ഒപ്പ് എന്നിവ കാണാം. പിൻവശത്ത് വ്യക്തിയുടെ തൊഴിലും തൊഴിലുടമയുടെ പേരുമുണ്ടാകും. ഡൗൺലോഡ് ചെയ്യുമ്പോൾ ക്യുആർ കോഡ് ആണ് ലഭിക്കുക. ഇതു സ്കാൻ ചെയ്താൽ എമിറേറ്റ്സ് ഐഡി വിവരങ്ങൾ ലഭിക്കും.

എല്ലാ സുരക്ഷയും ഉറപ്പുവരുത്തിയ ശേഷമാണ് ഡിജിറ്റൽ പകർപ്പ് സജ്ജമാക്കിയതെന്ന് അധികൃതർ പറഞ്ഞു. അടിയന്തര ഘട്ടത്തിൽ ഈ പകർപ്പ് സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്കു നിർദേശം നൽകി.ത്രിമാന ചിത്രം ഉൾപ്പെടുത്തിയുള്ള കാർഡിലെ വിവരങ്ങൾ പെട്ടെന്നു മറ്റുള്ളവർക്കു മനസിലാകാത്ത വിധമാണ് സംരക്ഷിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button