KottayamKeralaLatest News

സഹപാഠിയെ കഴുത്തറുത്ത് കൊന്നതിന്റെ കാരണം വ്യക്തമാക്കി അഭിഷേക്, അമ്പരന്ന് പോലീസ്

ആരാലും രക്ഷിക്കാന്‍ സാധിക്കാത്ത വിധം നിഥിനയുടെ കഴുത്തിലെ ഞരമ്പുകളും അന്നനാളവും അഭിഷേക് മുറിച്ച് മാറ്റിയിരുന്നു.

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥി നിഥിന മോളെ (22)വകവരുത്തിയതിനു പിന്നില്‍ കാമുകന്‍ അഭിഷേക് ബൈജുവിന്റെ കൊടുംപ്രണയപ്പക. രണ്ടു വര്‍ഷം നീണ്ട പ്രണയം കൈമോശം വരുന്നോ എന്ന തോന്നലില്‍ നിന്നാണ് കൊല നടത്താന്‍ ഇടയായത് എന്നാണ് അഭിഷേക് പോലീസിനോട് വെളിപ്പെടുത്തിയത്. ഇന്നു രാവിലെ അവള്‍ക്ക് മുന്‍പില്‍ സ്വയം ഞരമ്പ്‌ കട്ട് ചെയ്ത് പ്രതിഷേധം പ്രകടിപ്പിക്കാനാണ് അഭിഷേക് എത്തിയത്.

യുവാവുമായി ബന്ധപ്പെട്ട അഭിഷേകിന്റെ സംശയങ്ങള്‍ക്ക് നിഥിന മറുപടി പറഞ്ഞില്ല എന്ന് മാത്രമല്ല ഒരു ഫോണ്‍ കോളില്‍ ആരോടോ സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു.തന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാതെ നിഥിന മറ്റൊരുമായോ ഫോണില്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ ഞരമ്പ്‌ മുറിക്കാനുള്ള തീരുമാനം ഒഴിവാക്കി നിഥിനയെ അക്രമിക്കുകയായിരുന്നു. നിഥിനയെ ആ കത്തി കൊണ്ട് കുത്തിയാല്‍ ചെറുതായ പരുക്കുകള്‍ മാത്രമേ ഏല്‍പ്പിക്കാന്‍ കഴിയൂ. അതിനാല്‍ ബ്ലേഡ് കഴുത്തില്‍ വെച്ച് അമര്‍ത്തി അന്നനാളം വരെ കട്ട് ചെയ്യുകയാണ് അഭിഷേക് ചെയ്തത്.

ആരാലും രക്ഷിക്കാന്‍ സാധിക്കാത്ത വിധം നിഥിനയുടെ കഴുത്തിലെ ഞരമ്പുകളും അന്നനാളവും അഭിഷേക് മുറിച്ച് മാറ്റിയിരുന്നു. ബ്ലേഡ് വെച്ച് കഴുത്തിലേക്ക്‌ അമര്‍ത്തി ഞരമ്പുകള്‍ കട്ട് ചെയ്യുകയാണ് ചെയ്തത്. നേരെ മറിച്ച് ഈ കത്തികൊണ്ട് കുത്തിയിരുന്നെങ്കില്‍ പരുക്കേല്‍ക്കുകയും നിഥിന രക്ഷപ്പെടുകയും ചെയ്യുമായിരുന്നു. കൊലപാതകത്തിന് ശേഷം പിടിയിലായ അഭിഷേകിന് കുറ്റകൃത്യത്തില്‍ യാതൊരു കുറ്റബോധവും ഇല്ലെന്ന് പോലീസ് പറയുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും അഭിഷേകിന്റെ മുഖഭാവത്തില്‍ ഇത് വ്യക്തമായിരുന്നു.

സ്വന്തം വീട്ടിലെ കടുത്ത എതിര്‍പ്പ് മറികടന്നാണ് നിഥിനയെ തന്റെതാക്കി മാറ്റാന്‍ അഭിഷേക് ശ്രമിച്ചത്. സ്വന്തം വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ നിഥിനയുടെ അമ്മയുടെ പിന്തുണ മാത്രം കൈമുതലാക്കിയാണ് ഈ പ്രണയം മുന്നോട്ടു കൊണ്ട് പോയത്. പക്ഷെ രണ്ടു മാസം മുതല്‍ ഈ ബന്ധത്തില്‍ ഇടര്‍ച്ച വന്നതായി അഭിഷേകിന് തോന്നിത്തുടങ്ങി. നിഥിന തന്നില്‍ നിന്നും അകലുകയാണ് എന്ന തോന്നലാണ് അഭിഷേകിനെ ഭ്രാന്തനാക്കി മാറ്റിയതും ഇന്നത്തെ കൊലപാതകത്തിനു പ്രേരിപ്പിച്ചതും.

ആ യുവാവിന്റെ ഫോട്ടോയും നിഥിന്‍ കണ്ടുപിടിച്ചു. ഇതുമായി ബന്ധപ്പെട്ടു ബന്ധത്തില്‍ അസ്വാരസ്യം വന്നപ്പോള്‍ അഭിഷേകിന്റെ സംശയം നിഥിന തീര്‍ത്ത്‌ കൊടുത്തതാണ്. അത് തന്റെ ഒരു സുഹൃത്ത് മാത്രമാണ് എന്നും അതില്‍ കവിഞ്ഞ ഒരു ബന്ധവും ഇല്ലെന്നാണ് നിഥിന പറഞ്ഞത്. പക്ഷെ എന്തോ അഭിഷേക് തൃപ്തനായില്ല. നിഥിന തന്നില്‍ നിന്നും അകലുന്നു എന്ന തോന്നലാണ് അഭിഷേകിന് വന്നത്. കഴിഞ്ഞ രണ്ടു മാസം മുതല്‍ അഭിഷേകിന്റെ ഫോണുകള്‍ക്ക് പഴയ രീതിയില്‍ മറുപടി കൊടുക്കാതെയുമായി. ഇതോടെ അഭിഷേകില്‍ സംശയം ഉടലെടുത്തു.

കൊല്ലാന്‍ പ്ലാന്‍ ചെയ്തല്ല വന്നതെന്നും ഞരമ്പ്‌ കട്ട് ചെയ്ത് ആത്മഹത്യാ ശ്രമം മാത്രമാണ് ലക്ഷ്യമെന്നും എന്നാല്‍ തന്റെ ചോദ്യങ്ങളോട് നിഥിന പ്രതികരിക്കാതിരിക്കുകയും ഫോണില്‍ മറ്റാരോടോ സംസാരിക്കുന്നത് കണ്ടപ്പോള്‍ ആ ദേഷ്യത്തില്‍ ചെയ്തതാണ് എന്നാണ് അഭിഷേകിന്റെ മൊഴി. കൂടുതല്‍ ചോദ്യം ചെയ്യലിന് അഭിഷേകിനെ വിധേയമാക്കുകയാണ് പോലീസ്. അതേസമയം നിഥിനയെ കഴുത്തറത്ത് കൊന്ന അഭിഷേക് ബൈജുവുമായി നിഥിന അടുപ്പത്തിലായിരുന്നു എന്നത് നാട്ടുകാര്‍ക്ക് പുതിയ അറിവാണ്. ഈ കാര്യങ്ങള്‍ ഒന്നും നാട്ടുകാര്‍ക്ക് അറിയില്ല.

നിഥിന മിടുക്കിയായിരുന്നു. അവള്‍ പഠിക്കുന്ന ഫുഡ്‌ ടെക്നോളജി കോഴ്സ് അമ്മയെയും മകളെയും രക്ഷിക്കും എന്നാണ് നാട്ടുകാര്‍ കരുതിയത്. പക്ഷെ ഈ അരുംകൊലപാതകം തലയോലപ്പറമ്പിനെയും പാലയെയും നടുക്കുകയാണ്. സാമ്പത്തികമായി പ്രശ്നങ്ങള്‍ നേരിടുന്ന അമ്മയ്ക്കും മകള്‍ക്കും പലപ്പോഴും താങ്ങാവുന്നത് പഞ്ചായത്തിന്റെ ഇടപെടലായിരുന്നു. അമ്മ ചെയ്യുന്ന ചെറിയ ജോലികളിലാണ് സാമ്പത്തിക പ്രയാസം അമ്മയും മകളും മറികടന്നത്.

ഇപ്പോൾ അമ്മയെ എന്ത് പറഞ്ഞാശ്വസിപ്പിക്കുമെന്നാണ് നാട്ടുകാരുടെ സങ്കടം. അതേസമയം നിഥിനയെ കൊന്ന കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു പോലീസ് കസ്റ്റഡിയിലാണ്. കോളേജ് വളപ്പില്‍ കാത്തുനിന്ന അഭിഷേക് നിഥിനയെ നിലത്ത് തള്ളിയിടുകയും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിനു വെട്ടുകയുമായിരുന്നു. . മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button