ThiruvananthapuramNattuvarthaLatest NewsKeralaNews

ശ്രീനിവാസൻ ചികിത്സിച്ചത് ഞങ്ങളുടെ പണം കൊണ്ട്, ആര്‍ത്തി കൂടുതല്‍ ശ്രീനിവാസന്: പുരാവസ്തു തട്ടിപ്പിലെ പരാതിക്കാരൻ

തിരുവനന്തപുരം: നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ മോൻസൻ മാവിങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പിലെ പരാതിക്കാര്‍ രംഗത്ത്. നടന്‍ ശ്രീനിവാസനെ മോന്‍സണ്‍ മാവുങ്കൽ ചികിത്സിച്ചത് തങ്ങളുടെ പണം കൊണ്ടാണെന്ന് പരാതിക്കാരന്‍ എംടി ഷമീര്‍ ചാനൽ ചർച്ചയിൽ പറഞ്ഞു.

സാമാന്യമര്യാദയുണ്ടെങ്കില്‍ ശ്രീനിവാസന്‍ പണം തിരികെ നല്‍കണമെന്നും ഏറ്റവും കൂടുതല്‍ ആര്‍ത്തിയുള്ളത് ശ്രീനിവാസനാണെന്നും ഷമീർ പറഞ്ഞു. പരാതിക്കാർക്കെതിരായി ശ്രീനിവാസൻ നടത്തിയ അപവാദപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷമീര്‍ പറഞ്ഞു.

ഇവിഎം നിര്‍ത്തലാക്കിയാല്‍ ബിജെപി അധികാരത്തിലെത്തില്ല : അധികാരത്തിലെത്തിയാല്‍ ആദ്യം ഇവിഎം എടുത്തുകളയും അഖിലേഷ് യാദവ്
നേരത്തെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സൻ മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയിലാണെന്നും തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും നടൻ ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു. പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസനെതിരായ പരാതിക്കാർക്കെതിരെയും ശ്രീനിവാസൻ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. പരാതിക്കാരിൽ രണ്ടുപേർ ഫ്രോഡുകളാണെന്നായിരുന്നു ശ്രീനിവാസന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button