തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനും മൂന്നിനും രാഷ്ട്രപിതാവിന്റെ സ്മരണ ഉയർത്തിപ്പിടിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ക്ലീൻ ഓഫീസ് ഡ്രൈവ് സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധികാര വികേന്ദ്രീകരണ പ്രക്രിയ, ഗാന്ധിജിയുടെ ഇന്ത്യയിൽ എന്ന വിഷയത്തിൽ അനുസ്മരണ പരിപാടിയും സംഘടിപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്രാമസ്വരാജിന്റെ പ്രയോക്താവ് കൂടിയായ രാഷ്ട്രപിതാവിന്റെ സ്മരണ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പരിപാടി വിജയിപ്പിക്കാൻ ഏവരും മുന്നോട്ടുവരണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.
Read Also: ടൂറിസം: ആദ്യ പത്തില്‍ ഇടം നേടാതെ കേരളം: മരുമോൻ മന്ത്രി പോരെന്ന് വിമർശനവുമായി സോഷ്യൽ മീഡിയ
‘തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളിൽ നിന്നും പഴകിയതും ഉപയോഗശൂന്യമായതും ജനങ്ങൾക്ക് ഇടപഴകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വസ്തുക്കളും കടലാസുകളും മറ്റും നീക്കം ചെയ്യണം. മാറാലകൾ കെട്ടികിടക്കുന്ന അവസ്ഥ ഒരു ഓഫീസിലും ഉണ്ടാവാൻ പാടില്ല. ഓഫീസിലുള്ളതുകൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ശൗച്യാലയങ്ങളും ശുചീകരിക്കണമെന്ന്’ അദ്ദേഹം പറഞ്ഞു.
‘ഫർണിച്ചറുകളിലും ജനാലകളിലും മറ്റും കെട്ടിക്കിടക്കുന്ന പൊടിയും മാറാലയും വൃത്തിയാക്കണം. അനിവാര്യമായ അറ്റകുറ്റപ്പണികളും ഈ അവസരത്തിൽ നടത്തണം. ഓഫീസുകളുടെ പരിസരങ്ങളിലുള്ള കാടും മറ്റും ഇല്ലാതാക്കി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും’ അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments