പത്തനംതിട്ട : ഏനാദിമംഗലം പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ കുറുമ്പകര കാട്ടുകാല കോളനി ഭാഗത്ത് തൊഴിലുറപ്പു ജോലികള്‍ ചെയ്തു കൊണ്ടിരുന്ന 5 തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു. വൈകിട്ടായിരുന്നു സംഭവം. കോളനി പ്രദേശത്ത് മഴക്കുഴി നിര്‍മാണത്തിലേര്‍പ്പെട്ടവര്‍ക്കാണ് മിന്നലേറ്റത്. ദേഹത്തും കാലിലും പൊള്ളലേറ്റ ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : മക്കള്‍ നോക്കി നില്‍ക്കെ അമ്മ കൊല്ലപ്പെട്ടു: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് ഷഹീന്‍ ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപം കൊണ്ട ഷഹീന്‍ ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ ഫലമായി കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒക്ടോബര്‍ 5 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ശനിയാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ ശനിയാഴ്ച ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
Post Your Comments