Latest NewsNewsSaudi ArabiaGulf

70 വയസ്സിനു മുകളിലുള്ളവര്‍​​​ക്കും ഉംറ നിര്‍വഹിക്കാം : പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ഹജ്ജ്​ ഉംറ മന്ത്രാലയം

ജിദ്ദ : കോവിഡ്​ വാക്​സിന്‍ ഡോസുകൾ രണ്ടും ​എടുത്ത 70 വയസ്സിനു മുകളിലുള്ളവര്‍ക്ക്​ ഇഅ്​തമര്‍നാ, തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി ഉംറക്ക്​ പെര്‍മിറ്റ് നല്‍കാനും ബുക്കിങിനും അനുവദിച്ചുള്ള നിര്‍ദേശം ഹജ്ജ്​ ഉംറ മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം​ റിപ്പോര്‍ട്ട്​ ചെയ്​തു.

Read Also : പോപ് ഗായിക ഷക്കീറയെ കാട്ടുപന്നികൾ ആക്രമിച്ചു : മൊബൈൽ ഫോൺ അടക്കമുള്ള സാധനങ്ങൾ അടങ്ങിയ ബാഗ് തട്ടിയെടുത്തു 

ഉംറ നിര്‍വഹിക്കാനും മസ്​ജിദുല്‍ ഹറാമില്‍ നമസ്കാരത്തിനും നിര്‍ബന്ധമായും വാക്​സിനെടുത്തിരിക്കണമെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം ഉണര്‍ത്തിയിട്ടുണ്ട്​. ഒരു ഉംറ പെര്‍മിറ്റിനും മറ്റൊരു പെര്‍മിറ്റിനുമിടയിലെ കാലയളവ് 15 ദിവസമായി നിശ്ചയിച്ചിട്ടുണ്ട്​.​ നിര്‍ദ്ദിഷ്ട കാലയളവ് അവസാനിച്ചതിനു ശേഷമേ വീണ്ടും ഉംറക്ക്​ ബുക്കിങ്​ നടത്താനാവൂ. ഒരേ സമയം ഒന്നിലധികം ദിവസങ്ങളില്‍ മസ്​ജിദുല്‍ ഹറാമിലെ നമസ്​കാരത്തിനു പെര്‍മിറ്റ്​ നേടാനാകില്ല. നിലവിലെ പെര്‍മിറ്റ്​ കാലാവധി കഴിഞ്ഞ ശേഷമേ മറ്റൊരു ദിവസത്തേക്ക് ബുക്കിങ്​ നടത്താനാവൂ.

ആരോഗ്യസുരക്ഷ കണക്കിലെടുത്താണ്​ 70 വയസ്സിനു മുകളിലുള്ളവര്‍ക്ക്​ ഉംറക്ക്​ അനുമതി നല്‍കുന്നത്​ നിര്‍ത്തിവെച്ചിരുന്നത്​. ഉംറ പുനരാരംഭിച്ചപ്പോള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച്‌​ രാജ്യത്തിനകത്തുള്ള 18 നും 70 നും പ്രായമുള്ളവര്‍ക്ക്​ മാത്രമാണ്​​ അനുമതി നല്‍കിയിരുന്നത്​.

70 വയസ്സിനു മുകളിലുള്ളവര്‍ക്ക്​ വാക്​സിനെടുത്തിട്ടുണ്ടെങ്കിലും അനുമതി നല്‍കിയിരുന്നില്ല. അടുത്തിടെയാണ്​​ രണ്ട്​ ഡോസ്​ വാക്​സിനെടുത്ത 12 നും 18 നുമിടയില്‍ പ്രായമുള്ളവര്‍ക്ക്​ ഉംറക്ക് അനുമതി നല്‍കിയത്​. ഇപ്പോള്‍​ 70 നു മുകളിലുള്ളവര്‍ക്കും ഉംറക്ക്​ അനുമതി നല്‍കിയിരിക്കുകയാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button