Latest NewsNewsBusiness

ജിഎസ്ടി വരുമാന ശേഖരത്തില്‍ വീണ്ടും വന്‍ കുതിച്ചുചാട്ടം

ഡല്‍ഹി: രാജ്യത്തെ ജിഎസ്ടി വരുമാന ശേഖരത്തില്‍ വീണ്ടും വന്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്. 2021 സെപ്റ്റംബര്‍ മാസത്തെ മൊത്തം ജിഎസ്ടി റവന്യൂ കളക്ഷന്‍ ഒരു ലക്ഷത്തി പതിനേഴായിരം കോടി രൂപയാണ്. സര്‍ക്കാര്‍ ഡാറ്റ അനുസരിച്ച്, സെപ്റ്റംബറിലെ മൊത്തം ശേഖരത്തില്‍ CGST 20,578 കോടി, SGST 26,767 കോടി, IGST 60,911 കോടി, സെസ് 8,754 കോടി എന്നിവ ഉള്‍പ്പെടുന്നു.

Read Also :സർക്കാർ സേവനങ്ങളെല്ലാം ഇനി വിരൽത്തുമ്പിൽ: ഏകീകൃത സേവന വിതരണ സംവിധാനത്തെക്കുറിച്ച് വീണ ജോർജ്ജ്

കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 23 ശതമാനം കൂടുതലാണ് ഈ ശേഖരം. അതേസമയം, തുടര്‍ച്ചയായ മൂന്നാം മാസമാണ് കളക്ഷന്‍ ഒരു ലക്ഷം കോടി രൂപ കടക്കുന്നത്.

നേരത്തെ, 2021 ഓഗസ്റ്റില്‍ മൊത്തം ജിഎസ്ടി വരുമാനം 1,12,020 കോടി രൂപയായിരുന്നു. ഇതില്‍ CGST 20,522 കോടി, SGST 26,605 കോടി, IGST 56,247 കോടി, സെസ് 8,646 കോടി എന്നിവ ഉള്‍പ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button