തിരുവനന്തപുരം: സര്‍ക്കാര്‍ വാടകയ്ക്ക് നല്കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി ഉത്തരവ് പുറത്തിറങ്ങി. 2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള സര്‍ക്കാര്‍ കട മുറികളുടെ വാടക ഒഴിവാക്കിയാണ് ഉത്തരവ് ഇറങ്ങിയത്. കൊവിഡ് അനുബന്ധ പാക്കേജിന്റെ ഭാഗമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക അറ് മാസത്തേക്ക് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Read Also: റാഗിങ്ങ് തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ചു: കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായി
അതേസമയം കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കൽ ഡിസംബറിന് മുമ്പ് പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.
Post Your Comments