ദുബായ് : എക്സ്പോ 2020 ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ച് ആർ.ടി.എ. മൂന്ന് ഘട്ടങ്ങളായാണ് മത്സരം നടക്കുക. പൊതുഗതാഗത സംവിധാനങ്ങളെ കൂടുതൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം.
ഒക്ടോബറിൽ പൊതുഗതാഗത ദിവസത്തിന്റെ പശ്ചാത്തലത്തിലാണ് ആദ്യഘട്ട മത്സരം നടക്കുക. പൊതുഗതാഗതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇതിൽ പരിഗണിക്കുക. നവംബറിൽ നടക്കുന്ന രണ്ടാംഘട്ടം നഗരഭംഗിയും നിർമിതികളും മികച്ചരീതിയിൽ പകർത്തുന്നവർക്ക് സമ്മാനം നൽകും. ജനുവരിയിൽ നടക്കുന്ന മൂന്നാം ഘട്ടത്തിൽ വിനോദ, സാംസ്കാരിക കേന്ദ്രങ്ങളുടെ ചിത്രങ്ങളാണ് പരിഗണിക്കുക.
ക്യാമറയിൽ സെൽഫി സ്റ്റിക്കും ഫ്ലാഷും ഉപയോഗിക്കാതെ പകർത്തിയതാകണം ചിത്രങ്ങൾ. വിജയികൾക്ക് ക്യാമറകളും എക്സ്പോ പ്രവേശന പാസുകളുമാണ് ലഭിക്കുക.
Post Your Comments