ദുബായ്: എക്‌സ്പോ സന്ദര്‍ശകര്‍ക്ക് മറക്കാനാകാത്ത അനുഭവം പകരാൻ ജല വൈദ്യുത അതോറിറ്റി നീക്കിവെച്ചത് 426 കോടി ദിര്‍ഹം. ദീവ പവിലിയനില്‍ നൂതന പദ്ധതികള്‍ വിശദമാക്കുന്ന അവതരണങ്ങള്‍ നടക്കും. നാലാം വ്യാവസായിക വിപ്ലവ സാങ്കേതികത പ്രകാരം പൊതുമേഖലയിലെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ രീതിയിലേക്ക് മാറ്റുകയും സുസ്ഥിര വികസനലക്ഷ്യം പൂര്‍ത്തീകരിക്കുകയുമാണ് ഇതിലൂടെ.
Read Also : രണ്ട് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി എമിറേറ്റ്സ് എയർലൈൻ
‘എക്സ്‌പോയുടെ ഔദ്യോഗിക സുസ്ഥിര ഊര്‍ജ പങ്കാളിയാണ് ദീവ. വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റിയ രാജ്യമാണ് യു.എ.ഇ. ജനങ്ങളെ ഒന്നിച്ചുചേര്‍ത്തുകൊണ്ട് ലോകത്തിന്റെ വെല്ലുവിളികള്‍ക്ക് സുസ്ഥിരമായ പരിഹാരമാണ് എക്‌സ്പോ കണ്ടെത്തുന്നത്. ഈ പദ്ധതി വിജയകരമായിരിക്കും’ ദീവ സി.ഇ.ഒ.യും എം.ഡി.യുമായ സായിദ് മുഹമ്മദ് അല്‍ തയര്‍ പറഞ്ഞു.
Post Your Comments