തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഗതാഗത മന്ത്രി ആന്റണി രാജു. ഒരു മാസത്തേക്കാണ് കാലാവധി നീട്ടിയത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാൽ വാഹനങ്ങൾക്ക് നിരത്തിലിറക്കാൻ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതും പരിഗണിച്ച് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയ്ക്ക് സംസ്ഥാനം കത്ത് നൽകിയിരുന്നു.
Read Also: ടൂറിസം: ആദ്യ പത്തില്‍ ഇടം നേടാതെ കേരളം: മരുമോൻ മന്ത്രി പോരെന്ന് വിമർശനവുമായി സോഷ്യൽ മീഡിയ
1988-ലെ കേന്ദ്ര മോട്ടോർ വാഹന നിയമം, 1989-ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ എന്നിവ പ്രകാരമുള്ള സർട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്. ഈ കാലയളവിനുള്ളിൽ തന്നെ വാഹന ഉടമകൾ രേഖകൾ പുതുക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് മൂലം നേരത്തെ ഇവയുടെ കാലാവധി നീട്ടിയത് സെപ്റ്റംബർ 30 ന് അവസാനിക്കുകയായിരുന്നു.
Read Also: വീണാ ജോര്‍ജ് സംസ്ഥാനത്തിന് അപമാനമെന്ന് പി.സി.ജോര്‍ജ് : ആരോഗ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
Post Your Comments