ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പിലൂടെ പണം നഷ്ടപ്പെട്ട് കടക്കെണിയിലായ യുവാവ് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് യുപി സ്വദേശിയായ സുശാന്ത് ഡല്‍ഹി പൊലീസിന്റെ പിടിയിലായി.
ഡല്‍ഹിയിലായിരുന്നു സംഭവം. മകനെ കാണാതായതിനെ തുടര്‍ന്ന് യുവാവിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ക്ക് അപരിചിതന്റെ ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. മകനെ ജീവനോടെ വിട്ടുകിട്ടണമെങ്കില്‍ 75,000 രൂപ വേണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി.
പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവ് തന്നെയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് വ്യക്തമായി. ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പില്‍ നിന്ന് വന്‍ തുക നഷ്ടപ്പെട്ട ഇയാള്‍ കടക്കെണിയിലായിരുന്നു. ഇതിന്റെ ഭാഗമായി കടം തീര്‍ക്കാന്‍ മാതാപിതാക്കളില്‍ നിന്ന് പണം തട്ടാനായിരുന്നു യുവാവ് തട്ടിക്കൊണ്ടു പോകല്‍ നാടകം ആസൂത്രണം ചെയ്തത്.
Post Your Comments