ന്യൂഡല്‍ഹി: കോടികളുടെ നഷ്ടം നിലനിൽക്കെ എയര്‍ഇന്ത്യയെ ഏറ്റെടുത്ത് ടാറ്റ. എയര്‍ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തില്‍ ടാറ്റാ സണ്‍സ് സമര്‍പ്പിച്ച ടെന്‍ഡറിന് അംഗീകാരമെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതി എയര്‍ഇന്ത്യയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കിയതായാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ടാറ്റാ സണ്‍സ് വക്താക്കള്‍ പ്രതികരണം ഒന്നുംതന്നെ നടത്തിയിട്ടില്ല.
Read Also: അന്വേഷണത്തില്‍ വേണ്ടത്ര പുരോഗതിയില്ല: ജെസ്ന കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യം
എയര്‍ഇന്ത്യ ടാറ്റാ സണ്‍സിന് കൈമാറുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗീക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് സൂചന. 60,000 കോടിയുടെ നഷ്ടമാണ് നിലവില്‍ എയര്‍ഇന്ത്യയ്ക്കുള്ളത്. കമ്പനി നടത്തിക്കൊണ്ടു പോകുന്നതുവഴി പ്രതിദിനം 20 കോടി രൂപ നഷ്ടം സര്‍ക്കാര്‍ സഹിക്കുന്നുണ്ട്.
Post Your Comments