COVID 19Latest NewsNewsIndiaInternationalUK

ബ്രിട്ടന് തിരിച്ചടി നൽകി ഇന്ത്യ: രാജ്യത്തെത്തുന്ന ബ്രിട്ടിഷ് പൗരന്മാർക്ക് 10 ദിവസം നിർബന്ധിത ക്വാറന്റീന്‍ ഏർപ്പെടുത്തി

ഡൽഹി: വാക്സീൻ സ്വീകരിച്ച ഇന്ത്യൻ പൗരന്മാർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയ ബ്രിട്ടന്റെ തീരുമാനത്തിന് തിരിച്ചടി നൽകി ഇന്ത്യ. ഇന്ത്യയിലെത്തുന്ന ബ്രിട്ടിഷ് പൗരന്മാർക്ക് 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സർക്കാർ തീരുമാനം. വാക്സീന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റീന്‍ ബാധകമാണെന്നും തിങ്കളാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും അധികൃതർ അറിയിച്ചു.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് കയ്യിലുണ്ടാകണാമെന്നും ഇന്ത്യയിൽ എത്തിയാൽ വിമാനത്താവളത്തിൽ വച്ച് ആർടിപിസിആർ പരിശോധനയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. നിർബന്ധിത ക്വാറന്റീൻ കാലാവധിക്ക് ശേഷം വീണ്ടും ആർടിപിസിആർ എടുക്കണം.

വിവാഹത്തിനുമുമ്പ് സെക്‌സ് പാടില്ല: നിയമം മറികടക്കാൻ ‘സോക്കിങ്’ തന്ത്രവുമായി യുവതീ യുവാക്കൾ

വാക്സീൻ സ്വീകരിച്ച ഇന്ത്യൻ പൗരന്മാർക്ക് ബ്രിട്ടൻ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. നിലപാട് തിരുത്താൻ തയാറായില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പും നൽകിയിട്ടും ബ്രിട്ടൻ പിന്മാറാത്തതിനെ തുടർന്ന് സമാനമായ രീതിയിൽ തിരിച്ചടിക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button