റിയാദ്: മരണപ്പെട്ട സഹോദരിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സൗദി അറേബ്യയിൽ ആൾമാറാട്ടം നടത്തി ജീവിച്ച വിദേശ വനിത പിടിയിൽ. 19 വർഷത്തോളമാണ് യുവതി മരണപ്പെട്ട സഹോദരിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കഴിഞ്ഞത്.
Read Also: ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി: പ്രതി അറസ്റ്റിൽ
സൗദി പൗരനെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിച്ച് രാജ്യത്ത് പൗരത്വം നേടിയ സഹോദരിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് യുവതി ഇതുവരെ ജീവിച്ചത്. ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ യുവതിക്കെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. രോഗബാധിതയായതോടെ യുവതിയുടെ സഹോദരി സ്വദേശത്തേക്ക് മടങ്ങിയിരുന്നു. അവിടെ വെച്ച് അവർ മരണപ്പെടുകയും ചെയ്തു. തുടർന്ന് സഹോദരിയുടെ ഭർത്താവ് തന്നെ വിവാഹം കഴിച്ചുവെന്ന് യുവതി വെളിപ്പെടുത്തി. സൗദി പൗരന്റെ അറിവോടെ തന്നെയാണ് യുവതി സഹോദരിയുടെ പേരും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് രാജ്യത്ത് താമസിച്ചത്. വളരെ അടുത്ത ബന്ധുക്കൾക്ക് മാത്രമായിരുന്നു ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നത്.
ഭർത്താവായ സൗദി പൗരൻ മരിച്ച ശേഷവും യുവതി വ്യാജ രേഖകൾ ഉപയോഗിച്ച് കഴിയുകയായിരുന്നു. എന്നാൽ കുടുംബ കലഹത്തെ തുടർന്ന് ബന്ധുവായ ഒരാൾ യുവതിയുടെ ആൾമാറാട്ടത്തെ കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു. ബന്ധപ്പെട്ട വകുപ്പുകൾ യുവതിയെ ചോദ്യം ചെയ്തതോടെ ഉദ്യോഗസ്ഥർക്ക് വീണ്ടും സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ യുവതി കുറ്റംസമ്മതിച്ചു.
Post Your Comments