അബുദാബി: അബുദാബിയിലെ ബസ് റൂട്ടുകളും സമയങ്ങളും ഇനി ഗൂഗിൾ മാപ്പിലൂടെ ട്രാക്ക് ചെയ്യാം. ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) ആണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയിലെ പൊതു ബസ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഗൂഗിൾ മാപ്സിൽ ലഭ്യമായ തത്സമയ അപ്ഡേറ്റുകളിലൂടെ ബസ് സേവനങ്ങളും ട്രാക്കു ചെയ്യാൻ കഴിയുമെന്നാണ് ഐടിസി അറിയിച്ചിരിക്കുന്നത്.
Read Also: സ്‌കൂള്‍ തുറക്കല്‍: ആദ്യ ഘട്ടത്തില്‍ ഹാപ്പിനെസ് ക്ലാസുകള്‍, യൂണിഫോമും ഹാജരും നിര്‍ബന്ധമാക്കില്ല
വ്യാപകമായി ഉപയോഗിക്കുന്ന നാവിഗേഷൻ, മാപ്പിംഗ് പ്ലാറ്റ്‌ഫോമിൽ ഇപ്പോൾ ബസ്സുകളുടെ അപ്‌ഡേറ്റുകൾ ലഭ്യമാണെന്നും അതിനാൽ യാത്രക്കാർക്ക് ബസ് ഗതാഗതം എളുപ്പത്തിൽ ട്രാക്കു ചെയ്യാനാകുമെന്നും അധികൃതർ വിശദമാക്കി. എമിറേറ്റിലുടനീളമുള്ള ബസ് സർവീസ് റൂട്ടുകളും ഷെഡ്യൂളുകളും ബസ് സ്റ്റോപ്പ് ലൊക്കേഷനുകളുമെല്ലാം നേരത്തെ തന്നെ ഐടിസിയുടെ ഡാർബി ആപ്പിൽ ലഭ്യമാക്കിയിരുന്നു. എന്നാൽ ഗൂഗിൾ മാപ്പിൽ ഇപ്പോഴാണ് ഈ സൗകര്യം ലഭ്യമായത്.
Read Also: സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തെ കാണാനില്ല: പാർട്ടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബന്ധുക്കൾ
Post Your Comments