ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ തുടര്‍ന്ന് ഹൈവേകളില്‍ തുടര്‍ച്ചയായി ഗതാഗതം സ്തംഭിക്കുന്നതില്‍ പ്രതികരണവുമായി സുപ്രീം കോടതി. റോഡുകള്‍ എക്കാലവും അടച്ചിടാനാകില്ലെന്ന് കോടതി പറഞ്ഞു. കര്‍ഷകസമരം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നോയിഡയിലെ താമസക്കാരില്‍ ഒരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കോടതിവഴിയോ പ്രതിഷേധത്തിലൂടെയോ പാര്‍ലമെന്റിലെ ചര്‍ച്ചകളിലൂടെയോ പരിഹാരം കണ്ടെത്താം. എന്നാല്‍ എങ്ങനെയാണ് ഹൈവേകളില്‍ ഗതാഗതം തടസ്സപ്പെടുത്താനാവുകയെന്നും ഇത് അനന്തമായി തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് എവിടെ അവസാനിക്കുമെന്നും കോടതി ആരാഞ്ഞു. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Read Also: മൂന്ന് ദിവസമായി ഓഫീസിലെത്തുന്നില്ല: ഔദ്യോഗിക ആവശ്യത്തിനായി ഒറീസയിലേക്ക് പോകുന്നുവെന്ന് ബെഹ്‌റ
അതേസമയം, കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ മൂന്നംഗ ഉന്നത തല സമിതിക്ക് രൂപം നല്‍കിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു. സമിതിയുമായുള്ള ചര്‍ച്ചയ്ക്ക് കര്‍ഷകരെ ക്ഷണിച്ചുവെന്നും എന്നാല്‍ വരാന്‍ അവര്‍ കൂട്ടാക്കിയില്ലെന്നും മെഹ്ത കൂട്ടിച്ചേര്‍ത്തു. റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ബെഞ്ചിലെ അംഗം ജസ്റ്റിസ് എം.എം. സുന്ദ്രേഷ് ചോദിച്ചു.
.
Post Your Comments