Latest NewsKeralaNews

വി.ശിവൻകുട്ടിയും മോൻസനും ‘അളിയനും മച്ചമ്പിയും’: ഫോട്ടോയില്‍ ഷീബയുടെ വിശദീകരണം

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ഫോട്ടോ, തട്ടിപ്പ് കേസിലെ മോൻസനുമായി ചേർത്തുവെച്ച് മോർഫ് ചെയ്ത് സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഷീബ രാമചന്ദ്രനും ഈ ഫോട്ടോ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഷീബ രാമചന്ദ്രന്‍ രംഗത്ത്. യഥാര്‍ത്ഥ ഫോട്ടോയാണെന്ന് കരുതിയാണ് ‘അളിയനും മച്ചമ്പിയും’ എന്ന ക്യാപ്ഷനില്‍ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് ഷീബ വിശദീകരിച്ചു.

മോര്‍ഫിംഗ് തന്റെ ജോലിയല്ലെന്നും അസഭ്യമോ മാന്യമല്ലാത്ത ഭാഷയോ ഞാന്‍ ഉപയോഗിക്കാറില്ല എന്നും ഷീബ കൂട്ടിച്ചേര്‍ത്തു. വിഭാഗീയത കൊടി കുത്തി വാഴുന്ന സഖാക്കള്‍, നെഹ്‌റുവിന്റെയും സോണിയ ഗാന്ധിയുടെയും ചിത്രം വരെ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് സാധാരണ ആണ് എന്നാണു ഷീബ രാമചന്ദ്രന്‍ ആരോപിക്കുന്നത്.

ഷീബയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

Also Read:സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ടു, പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇരുപതു വയസ്സുള്ള യുവാവ് അറസ്റ്റിൽ

സഖാക്കളുടെ അറിവിലേക്ക്, ഞാന്‍ ഷീബ രാമചന്ദ്രന്‍. ഞാന്‍ മോര്‍ഫ് ചെയ്തു എന്ന രീതിയില്‍ നിങ്ങള്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്ന മന്ത്രി ശിവന്‍കുട്ടിയുടെ ഫോട്ടോ യഥാര്‍ത്ഥത്തില്‍ മോര്‍ഫ് ചെയ്തത് ആരാണ് എന്ന് കണ്ടെത്താന്‍ ഞാന്‍ Kerala Police Cyber cell നോട് ഇത് വഴി അഭ്യര്‍ത്ഥിക്കുന്നു. എനിക്ക് അയച്ചു കിട്ടിയ Photo Genuine ആണ് എന്ന് കരുതി Post ചെയ്തു. അത് Fake ആണ് എന്ന് രമേശ് സഖാവ് ശ്രദ്ധയില്‍ പെടുത്തിയ വഴി Delete ചെയ്തിട്ടുണ്ട്. അത് ഞാന്‍ കമന്റിലൂടെ അറിയിച്ചിട്ടും ഞാനാണ് മോര്‍ഫിങ് നടത്തിയത് എന്ന് പറഞ്ഞുള്ള ആരോപണം മുഖവിലക്ക് എടുക്കുന്നു. യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തണം എന്ന് സൈബര്‍ സെല്ലിനോട് ആധികാരികമായി ആവശ്യപ്പെടുന്നു. ഞാന്‍ ആശയപരമായി ഈ രംഗത്ത് സമരം നടത്തുന്ന വ്യക്തിയാണ്. തെറ്റാണ് എന്ന് കണ്ടാല്‍ അത് തുറന്ന് പറഞ്ഞ് Delete ചെയ്യാറുണ്ട്. അസഭ്യമോ മാന്യമല്ലാത്ത ഭാഷയോ ഞാന്‍ ഉപയോഗിക്കാറില്ല. മോര്‍ഫിങ് എന്റെ പണിയല്ല. വിഭാഗീയത കൊടി കുത്തി വാഴുന്ന സഖാക്കള്‍ നെഹ്‌റുവിന്റെയും സോണിയ ഗാന്ധിയുടെയും ചിത്രം വരെ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് സാധാരണ സഖാക്കള്‍ ആണ്.

തന്മൂലം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ചെയ്തതാണോ എന്ന് ആദ്യം നിയമപരമായി അന്വേഷിക്കുക. എന്റെ IP Address അടക്കം എല്ലാ Eletcronic Devices ഉം ആയി പറയുന്നിടത്ത് ഞാന്‍ വരും. ഞാന്‍ മോര്‍ഫ് ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറയുന്നത് എന്റെ Good will നെ ബാധിക്കുന്ന കാര്യം ആയതിനാല്‍ അത് തെളിയിക്കാത്തിടത്തോളം എന്റെ പേരില്‍ ആരോപണം ഉന്നയിക്കുന്നവര്‍ ആരായാലും അവര്‍ക്ക് എതിരെ സ്ത്രീ എന്ന പരിഗണന നല്‍കാതെ മന:പൂര്‍വമായി കൂട്ടത്തോടുള്ള ആക്രമണം നടത്തുന്നവര്‍ക്ക് എതിരെ നിയമ നടപടി ഉണ്ടാകണമെന്ന് Kerala Police നോട് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button