തിരുവനന്തപുരം: നവംബര്‍ ആദ്യവാരം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ആദ്യഘട്ടത്തില്‍ പഠന ക്ലാസുകള്‍ക്ക് പകരം ഹാപ്പിനെസ് ക്ലാസുകളായിരിക്കും നടത്തുക. കൊറോണ കാലത്തെ ഓണ്‍ലൈന്‍ പഠനത്തിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനാണ് ഹാപ്പിനെസ് ക്ലാസുകളിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ ഗുണനിലവാര പദ്ധതിയുടെ ഭാഗമായി അദ്ധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പ്രൈമറി ക്ലാസുകള്‍ക്ക് ബ്രിഡ്ജ് ക്ലാസ് നടത്തും. സ്‌കൂള്‍ തലത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുകയും ചെയ്യും. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച വിശദമായ മാര്‍ഗരേഖ ഒക്ടോബര്‍ അഞ്ചിന് പുറത്തിറക്കും.
മറ്റ് അദ്ധ്യാപക സംഘടനകളുമായും മന്ത്രി ചര്‍ച്ച നടത്തും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സ്‌കൂളുകള്‍ തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
Post Your Comments