മസ്‌കത്ത്: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ലൈസൻസുകളുടെ കാലാവധി ദീർഘിപ്പിച്ചു. 2021 ഡിസംബർ 31 വരെയാണ് ലൈസൻസുകളുടെ കാലാവധി നീട്ടിയത്. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇത്തരം ലൈസൻസുകളുടെ കാലാവധി മന്ത്രാലയം 2021 സെപ്റ്റംബർ 30 വരെ നീട്ടി നൽകിയിരുന്നു. ഇത് അവസാനിക്കാനിരിക്കവെയാണ് പുതിയ തീരുമാനം.
കോവിഡ് വ്യാപനത്തെ തുടർന്ന് ഉണ്ടായ പ്രയാസങ്ങളിൽ നിന്ന് കരകയറുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടി. പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കാൻ തീരുമാനിച്ചതായി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
Post Your Comments