Latest NewsNewsIndia

മമതയ്ക്ക് ഇന്ന് നിര്‍ണ്ണായക ദിനം: ബംഗാളില്‍ ഭബാനിപൂര്‍ ഉള്‍പ്പെടെയുളള മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്

മമത ബാനര്‍ജിയുടെ ഭാവി തീരുമാനിക്കുന്ന ഉപതിരഞ്ഞെടുപ്പ് കൂടിയാണിത്

കൊല്‍ക്കത്ത: ബംഗാളില്‍ ഇന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നിര്‍ണ്ണായക ദിനം. മമത ബാനര്‍ജി ജനവിധി തേടുന്ന ഭബാനിപൂര്‍ ഉള്‍പ്പെടെയുളള മണ്ഡലങ്ങളില്‍ ജനങ്ങള്‍ ഇന്ന് ബൂത്തിലേക്ക്. മമത ബാനര്‍ജിയുടെ ഭാവി തീരുമാനിക്കുന്ന ഉപതിരഞ്ഞെടുപ്പ് കൂടിയാണിത്. തോറ്റാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും മത്സരിച്ച മമതാ ബാനര്‍ജി ബിജെപി നേതാവും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മമത പഴയ തട്ടകമായ ഭബാനിപൂരിലേക്ക് തിരിച്ചെത്തിയത്.

മമതക്ക് വേണ്ടി ശോഭന്ദേബ് ചതോപാധ്യായ രാജിവെച്ചൊഴിഞ്ഞതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ഭബാനിപൂരില്‍ മമതയ്ക്ക് വിജയം അനിവാര്യമാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ട്രിബേവാളും സിപിഎം സ്ഥാനാര്‍ത്ഥിയായ ശ്രീജിബ് ബിശ്വാസുമാണ് മമതയ്ക്കെതിരെ മത്സരിക്കുന്നത്.

അതേസമയം സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗാള്‍ ഉപതിരഞ്ഞെടുപ്പിനൊപ്പം ഒഡീഷയിലെ പിപ്പിലിയിലും ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button