Latest NewsCinemaNews

കന്നഡ നടി സൗജന്യ ആത്മഹത്യ ചെയ്ത നിലയിൽ

ബാംഗ്ലൂർ: കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാംഗ്ലൂരിലെ ഫ്ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു.

സൗജന്യയുടെ ഫ്ലാറ്റിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. കർണാടകയിലെ കുമ്പളഗോടു സൺവർത്ത് അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിലാണ് സൗജന്യയെ കണ്ടെത്തിയത്.

Read Also:- ഇത്തരക്കാരിൽ ഹൃദയാഘാത സാധ്യത കൂടുതൽ!

പോസ്റ്റുമോർട്ടത്തിനായി മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുടക് ജില്ലയിലെ കുശലനഗർ സ്വദേശിയായ സൗജന്യ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘ഇത് താങ്ങാനാവാത്ത നഷ്ടമാണ്, ഞാൻ അവളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും പൂർണ്ണമായി സഹതപിക്കുന്നു’ എന്ന് നടി സഞ്ജന ഗാൽറാണി പറഞ്ഞു.

shortlink

Post Your Comments


Back to top button