തിരുവനന്തപുരം: ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പ്രശംസിച്ച് ഹൈബി ഈഡന്‍ എം.പി. സംസ്ഥാന സര്‍ക്കാരിന്റെ കാരവന്‍ ടൂറിസം പദ്ധതിക്ക് പിന്തുണയുമായിട്ടായിരുന്നു ഹൈബി ഈഡന്‍ രംഗത്തെത്തിയത്. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ കടമക്കുടി അടക്കമുള്ള പ്രദേശങ്ങളിലെ ടൂറിസം വികസനത്തിന് വലിയ പിന്തുണയാണ് മുഹമ്മദ് റിയാസിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നതെന്നും ഇത്തരത്തിലുള്ള മികച്ച തീരുമാനങ്ങള്‍ നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആക്കം കൂട്ടുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. നാടിന്റെ വികസനത്തിന് വേണ്ടിയുള്ള മികച്ച പദ്ധതികള്‍ക്ക് രാഷ്ട്രീയത്തിന് അതീതമായ പിന്തുണ നല്‍കും. മന്ത്രിമാരായ മുഹമ്മദ് റിയാസിനും ആന്റണി രാജുവിനും അഭിനന്ദനങ്ങളെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
ഹൈബി ഈഡന്റെ വാക്കുകള്‍..
കേരളത്തിന്റെ ടൂറിസത്തിന് പുതിയ മുഖം നല്‍കുന്ന പദ്ധതിയാണ് കാരവാന്‍ ടൂറിസം.ഇത് വലിയ പ്രതീക്ഷ കൂടിയാണ്. കൊവിഡില്‍ തകര്‍ന്നടിഞ്ഞ ടൂറിസത്തിന് ഉണര്‍വേകാന്‍ ഇത്തരം നൂതന ആശ്യങ്ങള്‍ക്ക് സാധിക്കും. കേരളത്തിലെ ‘Unexplored Destinations’ കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാന ടൂറിസം വകുപ്പും ഗതാഗത വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ കടമക്കുടി അടക്കമുള്ള പ്രദേശങ്ങളിലെ ടൂറിസം വികസനത്തിന് വലിയ പിന്തുണയാണ് ബഹു. മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഇത്തരത്തിലുള്ള മികച്ച തീരുമാനങ്ങള്‍ നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആക്കം കൂട്ടും. നാടിന്റെ വികസനത്തിന് വേണ്ടിയുള്ള മികച്ച പദ്ധതികള്‍ക്ക് രാഷ്ട്രീയത്തിന് അതീതമായ പിന്തുണ നല്‍കും. മന്ത്രിമാരായ മുഹമ്മദ് റിയാസിനും ആന്റണി രാജുവിനും അഭിനന്ദനങ്ങള്‍.
Post Your Comments