Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: ലൈവ് സ്ട്രീമിംഗിലൂടെ ഉദ്ഘാടന ചടങ്ങ് യുഎഇയിലുടനീളം പ്രദർശിപ്പിക്കും

ദുബായ്: എക്‌സ്‌പോ 2020 ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ലൈവ് സ്ട്രീമിങ്ങ് സാങ്കേതിക വിദ്യയിലൂടെ യുഎഇയിലുടനീളം ലഭ്യമാക്കും. ഉദ്ഘാടന ചടങ്ങ് യുഎഇയിലെ 430-ൽ പരം ഇടങ്ങളിൽ തത്സമയം ലഭ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. യുഎഇയിലുടനീളമുള്ള ജനങ്ങൾക്ക് എക്‌സ്‌പോ ഉദ്ഘാടനാനുഭവം തത്സമയം നൽകുന്നതിനായാണ് ഇത്തരമൊരു നടപടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

Read Also: പെ​ൺ​കു​ട്ടി​ക​ളെ സ്കൂ​ളി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്കണം, താലിബാനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ: വെടിയുതിർത്ത് താലിബാൻ

സെപ്റ്റംബർ 30-ന് വൈകിട്ട് യു എ ഇ സമയം 7.30 മുതലാണ് ദുബായ് എക്‌സ്‌പോ 2020 ന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നുപ്രയോഗം ഉൾപ്പടെയുള്ള കാഴ്ചകളാണ് എക്‌സ്‌പോ അധികൃതർ ഒരുക്കിയിട്ടുള്ളത്.

ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നേരിട്ട് കാണുന്നതിനായി യുഎഇയിൽ പ്രത്യേക വ്യൂയിങ്ങ് പാർട്ടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി രാജ്യത്തുടനീളമുള്ള എയർപോർട്ടുകളിലും ഷോപ്പിംഗ് മാളുകളിലും ഹോട്ടലുകളിലും പ്രധാന കെട്ടിടങ്ങളിലും പ്രത്യേക സ്‌ക്രീനുകൾ ഒരുക്കിയിട്ടുണ്ട്.

https://virtualexpo.world/ അല്ലെങ്കിൽ http://www.expo2020.com/tv എന്നീ ലൈവ് സ്ട്രീമിംഗ് ചാനലുകളിലൂടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്റെ സംപ്രേക്ഷണവും നടത്തുന്നതാണ്. ഒക്ടോബർ 1 ന് വൈകീട്ട് ദുബായ് ഫെസ്റ്റിവൽ സിറ്റി, പാം ജുമൈറ, ദി പോയിന്റ്, ദി ഫ്രെയിം എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗം ഒരുക്കിയിട്ടുണ്ട്. ദുബായ് ഫെസ്റ്റിവൽ സിറ്റി, ദി പോയിന്റ്, ദി ഫ്രെയിം എന്നിവിടങ്ങളിൽ പ്രത്യേക വർണ്ണകാഴ്ച്ചകളും ഒരുക്കുമെന്ന് എക്‌സ്‌പോ അധികൃതർ വ്യക്തമാക്കി.

Read Also: ഒക്ടോബര്‍ മുതല്‍ ഈ മൂന്നു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധുവാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button