ദുബായ് : എക്‌സ്‌പോയുടെ ഉദ്ഘാടന ദിവസമായ ഒക്ടോബർ ഒന്നിന് മൂന്ന് കരിമരുന്ന് പ്രയോഗങ്ങൾ തത്സമയം പ്രദർശിപ്പിക്കും.എക്സ്പോ 2020 ദുബായിയുടെ നക്ഷത്രനിബിഡമായ ഉദ്ഘാടന ചടങ്ങ് യുഎഇ യിലുടനീളമുള്ള 430 ലേറെ സ്ഥലങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് അധികാരികൾ അറിയിച്ചു.
Read Also : ദുബായിലെ റോഡുകളുടെ പേര് മാറ്റാനൊരുങ്ങി പുതിയ റോഡ് നാമകരണ സമിതി
ഉദ്ഘാടന ചടങ്ങ് യുഎഇയിലുടനീളമുള്ള 430 ലേറെ സ്ഥലങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് അധികാരികൾ അറിയിച്ചു .ലോകത്തെവിടെയും നിന്നുള്ള കാഴ്ചക്കാർക്ക് virtualexpo.world, Expo TV എന്നിവ വഴിയും തത്സമയ പരിപാടികളിൽ സംബന്ധിക്കാം.
ഉമ്മുൽ ഖുവൈനിലെ വിവിധ സ്ഥലങ്ങളിലും അബുദാബിയിലെ യാസ് പ്ലാസയിലും കോർണിഷ്, അൽ മർജാൻ ദ്വീപ്, മനാർ മാൾ എന്നിവയുൾപ്പെടെ റാസൽ ഖൈമയിലും കാഴ്ചകൾ തത്സമയം കാണാം. അജ്മാൻ ഹെറിറ്റേജ് ഡിസ്ട്രിക്റ്റും ഫുജൈറ കോട്ടയും തത്സമയ സംപ്രേഷണവും മിനി ഗ്രാമമൊരുക്കി നാടോടിക്കഥകൾ, പരമ്പരാഗത കരകൗശല, പൈതൃക പ്രദർശനങ്ങൾ, പരമ്പരാഗത ഭക്ഷണം എന്നിവ ഉൾപ്പെടുന്ന മറ്റ് ആഘോഷങ്ങളും ഒരുക്കുന്നു.
Post Your Comments