KottayamLatest NewsKeralaNattuvarthaNewsCrime

സഹായിക്കാന്‍ എത്തിയ സുഹൃത്ത് യുവാവിനെ കടവരാന്തയില്‍ ഉപേക്ഷിച്ചു:പരിക്കേറ്റ് 8മണിക്കൂര്‍ റോഡരികില്‍കിടന്ന യുവാവ് മരിച്ചു

അപസ്മാരം ഉണ്ടായിരുന്ന ബിനു അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നു

കോട്ടയം: അപകടത്തില്‍ പരിക്കേറ്റ് എട്ട് മണിക്കൂര്‍ റോഡരികില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ സ്വദേശി ബിനു ആണ് മരിച്ചത്. അപകട സ്ഥലത്തെത്തിയ സുഹൃത്ത് ഉള്‍പ്പെടെയുള്ളവര്‍ ബിനുവിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. എട്ടു മണിക്കൂറോളം റോഡില്‍ കിടന്ന ബിനുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനും ആരും തയ്യാറായില്ല. അപസ്മാരം ഉണ്ടായിരുന്ന ബിനു അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് ബിനുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രിയോടെ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന് നൂറ് മീറ്റര്‍ അകലെയായിരുന്നു സംഭവം. ബിനുവും സുഹൃത്തും സഞ്ചരിച്ച ഓട്ടോ രാത്രിയോടെ ഏറ്റുമാനൂരില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഓടികൂടിയെങ്കിലും പരിക്കേറ്റ ബിനുവിനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ആരും തയ്യാറായില്ല. ഓടികൂടിയ നാട്ടുകാരില്‍ ചിലര്‍ മറിഞ്ഞ ഓട്ടോ നിവര്‍ത്തി ബിനുവിനെ പുറത്തെടുത്തിരുന്നു. തുടര്‍ന്ന് അതേ ഓട്ടോയില്‍ തന്നെ കിടത്തുകയും ചെയ്തു.

അതേസമയം ബിനുവിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ പരിക്കേറ്റ ബിനുവിനെ ഒരു കട വരാന്തയില്‍ കിടത്തുകയും ചെയ്തു. എന്നാല്‍ കുറച്ചു സമയത്തിനുശേഷം പരിക്കേറ്റ് റോഡില്‍ കിടന്ന് പുളഞ്ഞ ബിനുവിനെ ഉപേക്ഷിച്ച് സുഹൃത്ത് ഓട്ടോയുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ സിസി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button