ചെന്നൈ: സ്ത്രീകളെ പിന്തുടർന്ന് കമന്‍റടിച്ചതിനും ആക്രമിച്ചതിനും മൂന്ന് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് നാട്ടുകാര്‍ മർദ്ദിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം നടന്നത്. ധർമപുരി-തിരുപ്പത്തൂർ ഹൈവേയിലൂടെ ചരക്ക് വാഹനത്തിൽ യാത്രചെയ്യുകയായിരുന്ന സ്ത്രീകളെ യുവാക്കൾ കാറില്‍ പിന്തുടർന്ന് കമന്‍റടിക്കുകയായിരുന്നു.
കാര്‍ പിന്തുടരുന്നത് കണ്ട് ചരക്ക് വാഹനത്തിന്‍റെ ഡ്രൈവറായ മണികണ്ഠൻ വണ്ടി തിരിക്കാന്‍ നോക്കിയെങ്കിലും ഏഴ് പേരടങ്ങുന്ന സംഘം വണ്ടി തടയുകയായിരുന്നു. ഡ്രൈവറുമായി വാക്കേറ്റം നടത്തിയ യുവാക്കൾ തുടർന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് പ്രദേശവാസികള്‍ കൂടിയതോടെ യുവാക്കള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. സംഘത്തിലെ മൂന്ന് പേരെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ബാക്കി നാലു പേര്‍ രക്ഷപ്പെട്ടു.
കാറിൽ പിന്തുടർന്ന സംഘം തങ്ങളെ ആക്രമിച്ചതായി സ്ത്രീകള്‍ പോലീസിന് പരാതി നല്‍കി. പ്രതികൾ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. തിരുപ്പത്തൂർ സ്വദേശികളായ ഗൗതം, കാർത്തിക്, വള്ളരസു എന്നിവരാണ് പിടിയിലായതെന്നും മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Post Your Comments