ദുബായ് : 72 ശതമാനം യുഎഇ കമ്പനികളും അടുത്ത വർഷത്തിനുള്ളിൽ പുതിയ ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നതായി സർവെ. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ബിസിനസുകളും അടുത്ത വർഷത്തിനുള്ളിൽ പുതിയ ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നതായി വ്യക്തമാക്കി.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ പുതിയ ജീവനക്കാരെ നിയമിക്കാൻ ആഗ്രഹിക്കുന്ന പ്രമുഖ വ്യവസായങ്ങൾ ഇവയാണ്. ആരോഗ്യ പരിപാലനം മെഡിക്കൽ സേവനങ്ങൾ (66 ശതമാനം ) , മാനവ വിഭവശേഷി (65 ശതമാനം), ഉപഭോക്തൃ സാധനങ്ങൾ/എഫ്എംസിജി (64 ശതമാനം).
ജൂലൈ 4 മുതൽ ഓഗസ്റ്റ് 24 വരെ യുഎഇ, സൗദി അറേബ്യ, ലെബനൻ, ജോർദാൻ, ഈജിപ്ത് എന്നിവയുൾപ്പെടെ മെന മേഖലയിലെ 1,027 റിക്രൂട്ടർമാരെയും ബിസിനസുകളെയും സർവേയിൽ ഉൾപ്പെടുത്തി.
Post Your Comments