Latest NewsUAENewsGulf

പുതിയ ജീവനക്കാരെ നിയമിക്കാൻ യുഎഇ കമ്പനികൾ പദ്ധതിയിടുന്നതായി സർവെ

ദുബായ് : 72 ശതമാനം യുഎഇ കമ്പനികളും അടുത്ത വർഷത്തിനുള്ളിൽ പുതിയ ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നതായി സർവെ. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ബിസിനസുകളും അടുത്ത വർഷത്തിനുള്ളിൽ പുതിയ ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നതായി വ്യക്തമാക്കി.

Read Also : സ്ക്രൈട്രാക്സ് നൽകുന്ന എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍ വേയ്സ് 

അടുത്ത മൂന്ന് മാസത്തിനുള്ളിൽ പുതിയ ജീവനക്കാരെ നിയമിക്കാൻ ആഗ്രഹിക്കുന്ന പ്രമുഖ വ്യവസായങ്ങൾ ഇവയാണ്. ആരോഗ്യ പരിപാലനം മെഡിക്കൽ സേവനങ്ങൾ (66 ശതമാനം ) , മാനവ വിഭവശേഷി (65 ശതമാനം), ഉപഭോക്തൃ സാധനങ്ങൾ/എഫ്എംസിജി (64 ശതമാനം).

ജൂലൈ 4 മുതൽ ഓഗസ്റ്റ് 24 വരെ യുഎഇ, സൗദി അറേബ്യ, ലെബനൻ, ജോർദാൻ, ഈജിപ്ത് എന്നിവയുൾപ്പെടെ മെന മേഖലയിലെ 1,027 റിക്രൂട്ടർമാരെയും ബിസിനസുകളെയും സർവേയിൽ ഉൾപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button