UAELatest NewsNewsInternationalGulf

ദുബായ് എക്‌സ്‌പോയെ വരവേൽക്കാൻ എമിറേറ്റ്‌സ് എയർലൈൻസ്: പ്രത്യേക വർണ്ണത്തിലൊരുങ്ങി വിമാനം

ദുബായ്: ദുബായ് എക്സ്പോയെ വരവേൽക്കാൻ എമിറേറ്റ്സ് എയർലൈൻസ്. ദുബായ് എക്‌സ്‌പോ 2020 ന്റെ ലോഗോയും തീയതിയും ആലേഖനം ചെയ്ത് പ്രത്യേക വർണ്ണത്തിലൊരുങ്ങിയിരിക്കുകയാണ് എമിറേറ്റ്‌സ് എയർലൈൻസിലെ വിമാനം. എ 380 വിമാനമാണ് ഇത്തരത്തിൽ പ്രത്യേകമായി ഡിസൈൻ ചെയ്തിരിക്കുന്നത്.

Read Also: ‘ഞങ്ങൾക്ക് പരിശീലനം നൽകിയത് പാക് സൈന്യം, ആയുധങ്ങൾ ഐഎസ്ഐയുടെ വക’: കശ്മീരിൽ പിടിയിലായ തീവ്രവാദിയുടെ കുറ്റസമ്മതം

പച്ച, ഓറഞ്ച്, പർപ്പിൾ, പിങ്കള, ചുവപ്പ് തുടങ്ങി 11 നിറങ്ങൾ വിമാനത്തിലുണ്ട്. ‘സീ യൂ ദെയർ’ എന്നും വിമാനത്തിലെഴുതിയിട്ടുണ്ട്. വിമാനച്ചിറകുകളുടെ താഴെയുള്ള എൻജിൻ കൗളുകളിലാണ് എക്‌സ്‌പോയുടെ തീയതി കുറിച്ചിരിക്കുന്നത്. ഇന്ന് ലോസ്ആഞ്ചലസിലേക്കാണ് പ്രത്യേക വിമാനം സർവ്വീസ് നടത്തുന്നത്.

16 ദിവസവും 4,379 മണിക്കൂറുമെടുത്താണ് വിമാനത്തിന് രൂപമാറ്റം വരുത്തിയത്. പുതിയ എക്‌സ്‌പോ യൂണിഫോമിൽ ഒരുക്കിയ ഈ വിമാനം ഇതുവരെ എയർലൈൻ ആരംഭിച്ച ഏറ്റവും വലിയ പദ്ധതിയാണ്. എക്‌സ്‌പോ യൂണിഫോമിൽ മൂന്ന് എമിറേറ്റ്‌സ് എ 380 വിമാനങ്ങൾ കൂടി ഉടനെത്തുമെന്നാണ് എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിക്കുന്നത്.

Read Also: ഫേസ്ബുക്ക് സൗഹൃദം: 23 കാരനൊപ്പം കടന്നുകളഞ്ഞ 16 കാരിയെ പോലീസ് കണ്ടെത്തി, യുവാവിനെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button