ദോഹ : ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിയായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ എയര്‍ വേയ്സ്. സ്ക്രൈട്രാക്സ് നൽകുന്ന എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ പുരസ്കാരമാണ് ഖത്തര്‍ എയര്‍ വേയ്സ് സ്വന്തമാക്കിയത്. കോവിഡ് കാലത്തും ഏറ്റവും സുരക്ഷിതമായ സാഹചര്യത്തില‍് അന്താരാഷ്ട്ര യാത്രാസേവനം നടത്തിയതാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
Read Also : സൗദിയിൽ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ലോറിയിടിച്ച് നിരവധി മരണം
വിമാനസര്‍വീസ് രംഗത്തെ ഗുണമേന്മയും മികവും മാനദണ്ഡമാക്കിയാണ് എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നല്‍കുന്നത്. കൂടാതെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സീറ്റുകള്‍, മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനക്കമ്പനി തുടങ്ങി പുരസ്കാരങ്ങളും ഖത്തര്‍ എയര്‍വേയ്സ് നേടി.
യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കാന്‍ നൂതനമായ സാങ്കേതിക സംവിധാനങ്ങളും മികച്ച സൗകര്യങ്ങളുമാണ് ഖത്തര്‍ എയര്‍വേയ്സ് ആവിഷ്കരിച്ച് നടപ്പാക്കിയത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആണ് റാങ്കിങില്‍ രണ്ടാമത്. നിപ്പോണ്‍ എയര്‍വേയ്സ് മൂന്നാമതുമെത്തി. ലോകത്തെ മൊത്തം 350 വിമാനക്കമ്പനികളിലായി നടത്തിയ സര്‍വേ വഴിയാണ് റാങ്കിങ് നടത്തിയത്.
Post Your Comments