ചിക്കബല്ലാപുര: രഹസ്യബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളും ബന്ധുവും അറസ്റ്റിൽ. കര്‍ണാടക ചിക്കബല്ലാപുര ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മതാപിതാക്കളായ ഗുല്‍സാന്‍ ബാനു(45), ഫയാസ് (50), ബന്ധുവായ പ്യാരേജാന്‍ (60) എന്നിവരാണ് പിടിയിലായത്.
അമ്മയുടെ രഹസ്യ ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് ബന്ധുവിനൊപ്പം ചേര്‍ന്ന് 28 കാരിയായ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ഫയാസ്-ഗുല്‍സാര്‍ ദമ്പതികളുടെ മൂത്ത മകളാണ് പര്‍വീണ. ബന്ധുവുമായി അമ്മയ്ക്കുണ്ടായിരുന്ന രഹസ്യബന്ധം അറിഞ്ഞതിനെ തുടർന്ന് ബന്ധം മറ്റാരു അറിയാതിരിക്കാന്‍ പര്‍വീണയെ ബന്ധുവായ പ്യാരേജാന്‍ ജാക്കറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
എന്നാല്‍ പ്യാരേജനുമായുള്ള ബന്ധം ഫയാസിനറിയില്ലായിരുന്നു. മകളുടെ മൃതദേഹം കൊണ്ടു പോകുന്നതിനും സമീപത്തെ പൊട്ടക്കിണറ്റില്‍ തള്ളുന്നതിനും ഫയാസും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ദുരഭിമാന കൊലയാണെന്ന് തെറ്റിദ്ധരിച്ച് ആത്മഹത്യയാക്കി മാറ്റാന്‍ ഗൂഢാലോചന നടത്തിയെന്നാണ് പിതാവിനെതിരെയുള്ള ആരോപണം. സെപ്റ്റംബര്‍ അഞ്ചിന് ദൗരിബിദനൂര്‍ പൊലീസ് കിണറ്റില്‍ നിന്ന് പര്‍വീണയുടെ മൃതദേഹം കണ്ടെടുത്തു.
Post Your Comments