Latest NewsSaudi ArabiaNewsGulf

കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 55 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് സൗദി അറേബ്യയിൽ 55 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 46 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: 23കാരനായ യുവാവിനൊപ്പം രണ്ട് വീട്ടമ്മമാര്‍ ഒളിച്ചോടി: പരീക്ഷ എഴുതാനെത്തിയതെന്ന പേരിൽ ലോഡ്ജിൽ താമസം

5,47,090 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,36,125 പേർ രോഗമുക്തി നേടി. 8,713 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 224 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 41,937,145 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: ഒളിംപ്യന്‍ മയൂഖ ജോണിക്ക് ബി കാറ്റഗറി സുരക്ഷ : സുഹൃത്തിനെ പീഡിപ്പിച്ച പ്രമുഖനെതിരെ പ്രതികരിച്ചതിന് മയൂഖയ്ക്ക് വധഭീഷണി

shortlink

Related Articles

Post Your Comments

Related Articles


Back to top button