Latest NewsNewsIndia

നീറ്റ് പിജി ഫലങ്ങൾ പ്രഖ്യാപിച്ചു

എൻ‌ബി‌ഇ ട്വിറ്ററിലൂടെയാണ് ഫല പ്രഖ്യാപനം നടത്തിയത്. ഫലമറിയാൻ ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ ലഭ്യമാകുമെന്നും എൻ‌ബി‌ഇ ട്വീറ്റ് ചെയ്‌തു.

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്, ബിരുദാനന്തര ബിരുദം – നീറ്റ് പിജി 2021 ഫലങ്ങൾ പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർത്ഥികളുടെയും ഫലങ്ങൾ ദേശീയ പരീക്ഷാ ബോർഡ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഫലം പരിശോധിക്കാനുള്ള ലിങ്ക് ഉടൻ ലഭ്യമാകും.

Read Also: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 277 പുതിയ കേസുകൾ

കോവിഡ് മഹാമാരിയിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് നീറ്റ് പിജി 2021 പരീക്ഷ സെപ്റ്റംബർ 11 ന് രാജ്യത്തൊട്ടാകെയുള്ള 260 നഗരങ്ങളിലും 800 ടെസ്റ്റ് സെന്ററുകളിലും നടന്നത്. എൻ‌ബി‌ഇ ട്വിറ്ററിലൂടെയാണ് ഫല പ്രഖ്യാപനം നടത്തിയത്. ഫലമറിയാൻ ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ ലഭ്യമാകുമെന്നും എൻ‌ബി‌ഇ ട്വീറ്റ് ചെയ്‌തു. എല്ലാ വിഭാഗങ്ങൾക്കുമുള്ള യോഗ്യതാ കട്ട് ഓഫ് പരിശോധിക്കുവാനും എങ്ങനെ ഫലം പരിശോധിക്കാമെന്നും nbe.edu.in. വെബ്‌സൈറ്റ് സന്ദർശിക്കുക.

 

shortlink

Related Articles

Post Your Comments


Back to top button