ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) യുടെ ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന് സ്വദേശി നളില്‍ ഖണ്ഡേവാലിനാണ് ഒന്നാം റാങ്ക്. അതേസമയം റാങ്ക് പട്ടികയിലെ ആദ്യ അമ്പത് പേരില്‍ മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ ഇടം നേടി. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വിന് വി.പി എന്നിവരാണ് റാങ്ക് പട്ടികയില്‍ ആദ്യ അമ്പതില്‍ ഉള്ളത്.
കേരളത്തില്‍ നിന്ന് 66.59 ശതമാനം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയില്‍ യോഗ്യ നേടിയത്. 73,385 പേരാണ് യോഗ്യത നേടിയിരിക്കുന്നത്.
ntaneet.nic.in, mcc.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.
Post Your Comments