NewsDevotional

മഹാദേവന് സമർപ്പിക്കാൻ പാടില്ലാത്ത കാര്യങ്ങൾ

മഹാദേവന് പഞ്ചാമൃതം, കൂവളത്തില, ചുവന്ന പൂക്കൾ തുടങ്ങിയവ പ്രിയമാണെന്നാണ് വിശ്വാസം. ഇവ ഭഗവാന് അർപ്പിക്കുന്നതിലൂടെ മഹാദേവൻ പ്രസാദിക്കുകയും ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ചില സാധനങ്ങൾ ഉണ്ട് അവ അർപ്പിക്കുന്നതിലൂടെ മഹാദേവന് കോപമുണ്ടാകും എന്നാണ് പറയപ്പെടുന്നത്.

മഞ്ഞൾ ഒരിക്കലും ശിവന് സമർപ്പിക്കരുത്. കാരണം മഞ്ഞൾ സ്ത്രീയുമായി ബന്ധപ്പെട്ടതാണ് ശിവലിംഗം പുരുഷത്വത്തിന്റെ പ്രതീകമാണെന്നും വിശ്വസിക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ ശിവാരാധനയിൽ മഞ്ഞൾ ഉപയോഗിക്കുന്നത് ആരാധനയുടെ ഫലം നൽകില്ല.

ശിവന് ശംഖുപയോഗിച്ച് വെള്ളം അർപ്പിക്കുകയോ ആരാധനയിൽ ശംഖ് ഉപയോഗിക്കുകയോ ചെയ്യുന്നത് അദ്ദേഹത്തെ ദേഷ്യം പിടിപ്പിച്ചേക്കാം. ശിവലിംഗത്തിൽ തേങ്ങാവെള്ളം നൽകുന്നത് നിഷിദ്ധമാണ്. ഇതുകൂടാതെ ശിവന് സമർപ്പിക്കുന്ന തേങ്ങ പ്രസാദമായി കഴിക്കാൻ പാടില്ല.

അബദ്ധത്തിൽ പോലും തുളസിയില ശിവന് സമർപ്പിക്കരുത്. സിന്ദൂരത്തെ മംഗല്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു . മഹാദേവന് സിന്ദൂരം നൽകുന്നത് അശുഭമായിരിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button