തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗളി, ചേലക്കര, കോഴിക്കോട്, നാട്ടിക, താമരശ്ശേരി, വടക്കാഞ്ചേരി, വാഴക്കാട്, വട്ടംകുളം, മുതുവള്ളൂര്‍, കൊടുങ്ങലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അനുവദിച്ച 50% സീറ്റുകളിലേക്കാണ് ഓണ്‍ലൈന്‍/ഓഫ് ലൈന്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓഫ് ലൈനായി അപേക്ഷിക്കുമ്പോൾ അപേക്ഷാ ഫാറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200/- രൂപ) രജിസ്ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്.
സെപ്റ്റംബര്‍ 29 മുതല്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ അറിയിച്ചു. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, രജിസ്ട്രേഷന്‍ ഫീസ് 500/രൂപ (എസ്.സി, എസ്.റ്റി 200/- രൂപ) ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭ്യമാക്കണം.
വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in.
Post Your Comments